
മലപ്പുറം: നിലമ്പൂരിൽ ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു. ഇതോടെ ജനങ്ങൾ ആശങ്കയിലായിട്ടുണ്ട്. നാട്ടുകാരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. ഇതിന് പിന്നാലെ തൃശൂർ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമൽ സയൻസിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിരവധി ആളുകൾക്ക് പുറമെ മൃഗങ്ങളെയും ഈ നായ കടിച്ചിട്ടുണ്ട്. ഇതോടെയാണ് ആശങ്ക കനത്തത്.
ആൾമറയില്ലാത്ത കിണറ്റിൽ വീണ തെരുവുനായയ്ക്ക് ഭക്ഷണം നൽകി രക്ഷയേകി നഫീസ
ദിവസങ്ങളോളം പരാക്രമം തുടർന്ന നായയെ ഇ ആർ എഫ് ടീം പിടികൂടിയിരുന്നു. മൃഗ സംരക്ഷ വകുപ്പിന്‍റെ നിരീക്ഷത്തിലായിരിക്കിയിരുന്നു നായ ചത്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് നിലമ്പൂരിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപതോളം ആളുകളെയും നിരവധി മൃഗങ്ങളെയുമാണ് നായ കടിച്ചത്. ഒരു ദിവസത്തെ സാഹസിക ശ്രമത്തിനൊടുവിലാണ് ഇ ആർ എഫ് ടീം നായയെ പിടികൂടിയത്. നായയുമായി സമ്പർക്കം പുലർത്തിയ മുഴുവൻ നായകളെയും കണ്ടെത്തി പിടിച്ച് വാക്സിനേഷൻ നൽകുമെന്ന് നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലീം അറിയിച്ചിട്ടുണ്ട്.
തെരുവ് നായ്ക്കളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം
പൂവാറിലും തെരുവ് നായ ആക്രമണം
തിരുവനന്തപുരം പൂവാറിൽ ഇരുപതോളം പേർക്ക് നേരെയാണ് തെരുവ് നായ ആക്രമണമുണ്ടായത്. പാഞ്ചിക്കാല, ഉറ്റുകുഴി, ചെക്കടി, പരണിയം എന്നിവിടങ്ങളിലാണ് വൈകീട്ട് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. സ്കൂൾ വിട്ടുവരുന്ന കുട്ടികളേയും വയോധികരേയുമടക്കം നായ ആക്രമിച്ചു. പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുവാറ്റുപുഴയിലും തെരുവ് നായ ശല്യം
മുവാറ്റുപുഴ നഗരസഭ പരിധിയിലും തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുവാറ്റുപുഴ നഗരസഭ കൗൺസിലർമാർ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെ സമീപിച്ചു. അടിയന്തിരമായി വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നും തെരുവുനായകളെ വന്ധ്യകരണം നടത്തുകയും, ആന്‍റി റാബിസ് ഇൻജെക്ഷൻ കൊടുക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കണമെന്നും കൗണ്‍സിലര്‍മാർ മന്ത്രിയോട് ആവശ്യപെട്ടു.
തെരുവ് നായ്ക്കളെ പേടിച്ച് തെങ്ങിൽക്കയറിയ പൂച്ച കുടുങ്ങിയത് നാല് ദിവസം!, ഒടുവിൽ മന്ത്രി ഇടപെട്ടു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam