
പൂച്ചാക്കൽ: ആലപ്പുഴ പൂച്ചാക്കലിൽ കുടിവെള്ള ജാറിൽ നായയുടെ തല കുടുങ്ങി. പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ചിറ്റയിൽ പ്രദേശത്താണ് കുടിവെള്ള ജാർ തലയിൽ കുടുങ്ങിയ നിലയിൽ തെരുവ് നായയെ കാണപ്പെട്ടത്. നായയെ രക്ഷിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം വിജയിച്ചില്ല. ജാർ കുടുങ്ങിയതിനാൽ ഭക്ഷണവും വെള്ളവും കുടിക്കാൻ കഴിയാതെ നായ വിഷമിക്കുകയാണ്. ഫയർഫോഴ്സിന്‍റെ സഹായത്തോടെ ജാർ ഊരി നായെ രക്ഷിക്കാനുള്ള ശ്രമം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.
ഉടമ പ്രകോപിപ്പിച്ചു, പിറ്റ്ബുള്‍ 55 കാരിയുടെ കാലിൽ കടിച്ചു; കേസെടുത്ത് പൊലീസ്, യുവാവ് മുങ്ങി
അതേസമയം കഴിഞ്ഞ ദിവസം ഹരിയാനയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ഫരീദാബാദിൽ 55 കാരിയെ വളർത്തുനായ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു എന്നതാണ്. ഫരീദാബാദിലെ അനംഗ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുമാർതി എന്ന 55 കാരിയെ ആണ് പിറ്റ് ബുൾ ഇനത്തില്‍പ്പെട്ട വളർത്തുനായ അതിക്രൂരമായി ആക്രമിച്ചത്. സ്ത്രീയുടെ വലതുകാല്‍ നായ കടിച്ചുപറിച്ചു. സംഭവത്തിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുമാർതി ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. അനംഗ്പൂർ സ്വദേശിയായ ജോജുവിന്‍റെ നായയാണ് ഇവരെ ആക്രമിച്ചത്. ജോജു പ്രകോപിപ്പിച്ചതുകൊണ്ടാണ് നായ തന്‍റെ അമ്മയെ ആക്രമിച്ചതെന്ന് സുമാർതിയുടെ മകൻ പ്രവേഷ് ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. വളർത്തു നായ അമ്മയെ കടിച്ച് മീറ്ററുകളോളം വലിച്ചുകൊണ്ട് പോയെന്നും പ്രവേഷ് പറയുന്നു.
നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് സുമാർതിയെ രക്ഷപ്പെടുത്തിയത്. ഉടനെ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തി സോനുവിനോട് നായ അമ്മയെ ആക്രമിച്ച വിവരം ചോദിച്ചപ്പോള്‍ നേരിട്ടപ്പോൾ തന്നെ ആക്രമിച്ചെന്നും പ്രവേഷ് ആരോപിക്കുന്നു. പ്രവേഷ് പൊലീസിന് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ബൽരാജ് സിംഗ് പറഞ്ഞു.