മാവേലിക്കരയിൽ നായ കുറുകെ ചാടി, സൈക്കിൾ ബാലൻസ് തെറ്റി; തറയിൽ വീണ് പരുക്കേറ്റയാൾ മരിച്ചു

Published : Sep 24, 2022, 09:02 PM ISTUpdated : Sep 27, 2022, 10:13 PM IST
മാവേലിക്കരയിൽ നായ കുറുകെ ചാടി, സൈക്കിൾ ബാലൻസ് തെറ്റി; തറയിൽ വീണ് പരുക്കേറ്റയാൾ മരിച്ചു

Synopsis

പാൽ വാങ്ങുന്നതിനായി സൈക്കിളിൽ കടയിലേക്കു പോകവേ ആണ് തെരുവ് നായ കുറുകെ ചാടിയടും അപകടം സംഭവിച്ചതും

മാവേലിക്കര: നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.  മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ മുരളീധരനാണ് ( 64 ) ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 15 ാം തിയതി വൈകിട്ട് വലിയ പെരുമ്പുഴ പാലത്തിനു സമീപം ആയിരുന്നു അപകടം. പാൽ വാങ്ങുന്നതിനായി സൈക്കിളിൽ കടയിലേക്കു പോകവേ ആണ് തെരുവ് നായ കുറുകെ ചാടിയടും അപകടം സംഭവിച്ചതും. സൈക്കിളിൽ നിന്ന് വീണ മുരളീധരന്‍റെ തലയ്ക്കു മുഖത്തും പരുക്കേറ്റിരുന്നു. പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് മുരളീധരൻ മരിച്ചത്. സംസ്കാരം കഴിഞ്ഞു. ഭാര്യ : സുമ , മക്കൾ : ശരത് , ശരണ്യ.

മീനച്ചിലാറ്റിൽ കണ്ണീർ; സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു

അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത നായയെ കണ്ട് ഭയന്നോടി മുപ്പതടിയിലേറെ താഴ്ചയുളള കിണറ്റില്‍ വീണിട്ടും മൂന്നാം ക്ലാസ് വിദ്യാ‍ർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു എന്നതാണ്. കോട്ടയത്തെ നീണ്ടുരുകാരന്‍ ലെവിന്‍ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അയല്‍വാസിയായ യുവാവിന്‍റെ സമയോചിതമായ ഇടപെടലാണ് ലെവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കോട്ടയം നീണ്ടൂര്‍ ഓടം തുരുത്തിലാണ് കുട്ടി കിണറ്റിൽ വീണതും അത്ഭുതകരമായി രക്ഷപ്പെട്ടതും. കഴിഞ്ഞ ദിവസം വരെ കാട് മൂടിയ അവസ്ഥയിലായിരുന്നു കിണര്‍. കണ്ടാൽ അവിടെയൊരു കിണറുണ്ടെന്ന് പോലും തോന്നില്ലായിരുന്നു. നായയെ കണ്ട് ഭയന്നോടിയപ്പോൾ ലെവിൻ അറിയാതെ വീഴുകയായിരുന്നു. 15 മിനുട്ടിലേറെ നേരമാണ് ലെവിൻ കിണറ്റിൽ കുടുങ്ങിക്കിടന്നത്. സ്കൂള് വിട്ട് വരുമ്പോഴാണ് ലെവിനെ നായ ഓടിച്ചതും കിണറ്റിൽ വീണതും. ലെവിൻ കരയുന്നത് കേട്ട് തൊട്ടടുത്ത വീട്ടിലെ രജ്ഞിത എന്ന യുവതിയാണ് ബഹളം വച്ച് നാട്ടുകാരെ അറിയിച്ചത്. ജിനോ എന്ന യുവാവാണ് ലെവിനെ രക്ഷപ്പെടുത്തിയത്. കയറിട്ട് നൽകിയിട്ടും കയറാനാകാതെ വന്നതോടെ പിന്നീട് കസേരയിട്ട് കൊടുത്ത് ജിനോയും ഒപ്പമിറങ്ങിയാണ് കുട്ടിയെ രക്ഷിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു