ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആൽവിൻ സാം ഫിലിപ്പ് ( 18 ) ആണ് മുങ്ങി മരിച്ചത്

കോട്ടയം: കോട്ടയം മീനച്ചിലാറ്റിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. മീനച്ചിലാറ്റിൽ പേരൂർ ഭാഗത്താണ് കോളേജ് വിദ്യാ‍ർഥി മുങ്ങിമരിച്ചത്. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആൽവിൻ സാം ഫിലിപ്പ് ( 18 ) ആണ് മുങ്ങി മരിച്ചത്. സുഹ്യത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.

സുഹൃത്തുക്കളായ ഏഴ് അംഗ സംഘത്തിനൊപ്പമാണ് ആൽവിൻ വേണാട്ട് കടവ് ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടയിൽ ആൽവിൻ ആഴമേറിയ ഭാഗത്ത് ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു. തുടർന്ന് കൂട്ടുകാർ ബഹളം കൂട്ടി നാട്ടുകാർ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.കോട്ടയത്തുനിന്നും ഫയർഫോഴ് എത്തിയാണ് ആൽവിനെ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

'ഹർത്താലല്ലേ ആര് കാണാൻ', ദേശീയ പാതയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു; ഭാരം താങ്ങാനാകാതെ ഓട്ടോ, സംശയം, അറസ്റ്റ്

അതേസമയം ഇടുക്കിയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത തൊടുപുഴ കാഞ്ഞാറിൽ വിവാഹപ്പാർട്ടിക്കെത്തിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു എന്നതാണ്. തൊടുപുഴയിലെ മലങ്കര ജലാശയത്തിലാണ് യുവാക്കൾ മുങ്ങി മരിച്ചത്. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് ( 20 ) , ചങ്ങനാശേരി സ്വദേശി അമൻ ഷാബു എന്നിവരാണ് ഇവിടെ മുങ്ങി മരിച്ചത്. വിവാഹ പാർട്ടിക്കെത്തിയ ഇവർ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് ഇരുവരെയും കരയക്കെത്തിച്ചത്. യുവാക്കളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുന്നെ തന്നെ മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കുളിക്കാൻ ഇറങ്ങവെ ഒരാള്‍ കാലുതെറ്റിവീണപ്പോള്‍ രക്ഷിക്കാനാണ് കൂട്ടുകാരന്‍ ശ്രമിച്ചത്. എന്നാല്‍ ഇരുവരും മരിക്കുകയായിരുന്നു. നാല് സുഹൃത്തുക്കളാണ് വിവാഹപ്പാര്‍ട്ടിക്ക് എത്തിയത്. 

വിവാഹപ്പാര്‍ട്ടിക്കെത്തിയ രണ്ട് യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു