എറണാകുളത്ത് തെരുവുനായകളെ വളർത്തുന്ന വീട്ടിന് പുറത്ത് പ്രതിഷേധം തുടരുന്നു, സ്വകാര്യതയെ ഹനിക്കുന്നതായി വീണ

Published : Mar 07, 2025, 11:58 AM ISTUpdated : Mar 07, 2025, 12:00 PM IST
എറണാകുളത്ത് തെരുവുനായകളെ വളർത്തുന്ന വീട്ടിന് പുറത്ത് പ്രതിഷേധം തുടരുന്നു,  സ്വകാര്യതയെ ഹനിക്കുന്നതായി വീണ

Synopsis

ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു. 

തൃക്കാക്കര: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. എന്നാൽ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ ഉള്ളത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ പറയുന്നത്.

എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ  കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാർ ഇന്നും തടിച്ചു കൂടി. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ കളക്ടർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്. അതേസമയം, ആരോടും പ്രതികരിക്കാതെ വീടിനു പുറത്ത് നിൽക്കുകയാണ് വീട് വാടകക്ക് എടുത്ത കോന്നി സ്വദേശിനി. എന്നാൽ ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു. 

അസഹനീയമായ ദുർഗന്ധവും കുരയും, യുവതി വാടക വീട്ടിൽ പാർപ്പിച്ചത് 42 തെരുവുനായ്ക്കളെ ; പ്രതിഷേധവുമായി നാട്ടുകാർ

നായ്‌ക്കൾ ആർക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല എന്നും  വീട്ടുടമ പുലിയെ വേണമെങ്കിലും വളർത്താൻ  അനുവാദം തന്നിട്ടുണ്ടെന്നുമാണ് വാടകക്ക് താമസിക്കുന്ന മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിലാണ് വീടിന് മുന്നിൽ പ്രശങ്ങൾ ഉണ്ടാക്കിയത്. നാട്ടുകാർ വീടിനു പുറത്ത് മുഴുവൻ സമയവും തടിച്ചു കൂടുകയാണ്. ഇത് തന്റെ സ്വകാര്യതയെ പോലും ചോദ്യം ചെയ്യുന്നതാണ്. അനുയോജ്യമായ മറ്റൊരു സ്ഥലം കിട്ടിയാൽ മാത്രം നായകളെ മാറ്റാമെന്നുമാണ് വീണ ജനാർധനൻ  പ്രതികരിക്കുന്നത്.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ