പ്രസവിച്ച് കിടന്നിരുന്ന 2 ആടുകളെ കൂട്ടമായെത്തി കടിച്ചുകീറി; നടുവണ്ണൂരില്‍ തെരുവ് നായ ശല്യം രൂക്ഷം

Published : Aug 23, 2025, 02:18 PM IST
Stray dog attack

Synopsis

നടുവണ്ണൂരിലെ തിരുവോട്ടിൽ തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിനിടെ ആടുകളെയും കോഴികളെയും നായകൾ കടിച്ചുകീറി. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുയരുകയാണ്.

കോഴിക്കോട്: നടുവണ്ണൂരില്‍ തെരുവുനായകള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. തിരുവോട് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദാരുണ സംഭവമുണ്ടായത്. മീത്തലെ വളവില്‍ താമസിക്കുന്ന റസിയയുടെ പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി നായകള്‍ കടിച്ചുകീറി. വടക്കേ വളവില്‍ സുനീറയുടെ ഒരാടും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

വിവിധ വീടുകളിലെ പത്തോളം കോഴികളെയും തെരുവു നായകള്‍ കടിച്ചുകൊന്നിട്ടുണ്ട്. എട്ടും പത്തും നായകള്‍ കൂട്ടമായെത്തിയാണ് ആക്രമണം നടത്തുന്നതെന്നും ആടുകളെയും മറ്റും വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നവര്‍ ദുരിതരത്തിലായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം