
മലപ്പുറം: ലോക്ക്ഡൗൺ സമയത്ത് കൊള്ള ലാഭം ഉണ്ടാക്കുന്നതിനായി കർണ്ണാടകയിൽ നിന്ന് കടത്തികൊണ്ടുവന്ന് വീട്ടിൽ അനധികൃത മദ്യ വിൽപ്പന നടത്തിയയാൾ പിടിയിൽ. എടവണ്ണ സ്വദേശി കോക്കാടൻ അബ്ദുൾ ഗഫൂറാ(55)ണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡിന്റെയും പൊലീസിന്റെയും പിടിയിലായത്.
കർണ്ണാടകയിൽ നിന്ന് പച്ചക്കറി വണ്ടിയിൽ വിദേശമദ്യം കടത്തികൊണ്ടുവന്ന് വില്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കർണ്ണാടകയിൽ ലിറ്ററിന് 300 രൂപ വിലയുള്ള മദ്യം 2500 മുതൽ 3000 രൂപക്കാണ് ഇവർ വിൽപ്പന നടത്തി വന്നത്.
ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകാൻ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇയാളുടെ വീട്ടിൽ അടുക്കളയിലും കിടപ്പുമുറിയിലും ഒളിപ്പിച്ച 15 മദ്യക്കുപ്പികർ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam