
മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. കാർ യാത്രക്കാരുമായുള്ള അടിപിടിയിൽ ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തതിലാണ് പ്രതിഷേധം. പണിമുടക്ക് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേരെ വലച്ചു. എടപ്പാളിൽ സമരക്കാരും പോലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. നിരവധി ബസുകൾ സർവ്വീസ് നടത്തുന്ന സ്ഥലമാണ് എടപ്പാൾ. നൂറുകണക്കിന് യാത്രക്കാർ ബസിനെ ആശ്രയിച്ചിരുന്നു.
ബസ് കയറാൻ എത്തിയപ്പോഴാണ് മിന്നൽ പണിമുടക്കിന്റെ വാർത്ത അറിയുന്നത്. ഇന്നലെ കാർ യാത്രക്കാരുമായി ബസ് ജRവനക്കാർ സംഘർഷം ഉണ്ടായിരുന്നു. ചില ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.ഇതിനെ തുടർന്നാണ് ബസ് ജീവനക്കാർ പണിമുടക്ക് നടത്തിയത്. ചില ബസ് ജീവനക്കാർ ബസ് സർവ്വീസ് നടത്താൻ മുന്നോട്ട് വന്നു. ഇവരെ സമരക്കാർ തടഞ്ഞു. ഇതിനിടയിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam