ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; നാല് ദിവസത്തേക്ക് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

Published : Jul 18, 2019, 04:03 PM IST
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; നാല് ദിവസത്തേക്ക് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

Synopsis

കേരള തീരത്തേക്ക് വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്നും നിര്‍ദ്ദേശമുണ്ട്.  

തിരുവനന്തപുരം: കേരള തീരത്തേക്ക് വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലെന്നും നിര്‍ദ്ദേശമുണ്ട്.

താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് മത്സ്യബന്ധനത്തിനായി പോകരുത് 

1. ജൂലൈ 19  മുതൽ 20  വരെ  വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്‌ വീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങള്‍. 

2. ജൂലൈ 18 മുതൽ ജൂലൈ 19 വരെ തെക്ക്  പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ, വടക്ക്  അറബിക്കടൽ,  മധ്യ അറബിക്കടൽ.

3. ജൂലൈ 20 മുതൽ ജൂലൈ 22 വരെ തെക്ക്  പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ  അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടൽ.

4. ജൂലൈ 18 മുതൽ ജൂലൈ 20 വരെ തെക്ക്  പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മാലിദ്വീപ്, കോമോറിൻ തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ 

മേല്പറഞ്ഞ സമുദ്ര ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാനുള്ള സാധ്യതയുണ്ട്. ആയതിനാൽ മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ  കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം
ഇനി സ്വതന്ത്രനല്ല, വൈസ് ചെയർമാൻ! 10 ദിവസം നീണ്ട ചർച്ച അവസാനിച്ചു, നിർണായക തീരുമാനം പ്രഖ്യാപിച്ച് ജോസ് ചെല്ലപ്പൻ; ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരിക്കും