
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു എന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐഎഎസിന് മന്ത്രി നിർദ്ദേശം നൽകി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസമാണ് ലഹരിമാഫിയയെക്കുറിച്ച് വിവരം നൽകിയതിനെ തുടർന്ന് വിദ്യാർത്ഥിനിയെയും അമ്മയെയും വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി പുറത്തുവന്നത്. സംഭവത്തിന് ശേഷം പെൺകുട്ടി സ്കൂളിൽ പോകുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. സ്കൂളിൽ എക്സൈസ് സംഘം നടത്തിയ ബോധവത്കരണ ക്ലാസിന് പിന്നാലെയാണ് വിദ്യാർത്ഥിനി ലഹരി മാഫിയ സംഘത്തെക്കുറിച്ച് വിവരം നൽകിയത്.
പൊലീസും എക്സൈസും സംഭവ സ്ഥലത്ത് റെയിഡ് നടത്തിയിരുന്നു. പെൺകുട്ടിയാണ് വിവരം നൽകിയതെന്ന് തിരിച്ചറിഞ്ഞ് മാഫിയ സംഘം കുട്ടിയെയും അമ്മയെയും വീട്ടിൽ കയറി മർദ്ദിച്ചതെന്നാണ് പരാതി. കുട്ടി സ്കൂളില്‍ വരാത്തതിനെ തുടര്‍ന്ന് അധ്യാപിക വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
ഗുണ്ട ബന്ധം: തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്‍ഷന്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam