സ്വന്തമായുണ്ടാക്കിയ കള്ളുമായി വിദ്യാർത്ഥി ക്ലാസിൽ, അടപ്പ് തുറന്ന് ക്ലാസിൽ പരന്നു

Published : Jul 15, 2022, 11:45 AM ISTUpdated : Jul 15, 2022, 12:06 PM IST
സ്വന്തമായുണ്ടാക്കിയ കള്ളുമായി വിദ്യാർത്ഥി ക്ലാസിൽ, അടപ്പ് തുറന്ന് ക്ലാസിൽ പരന്നു

Synopsis

നേരത്തെയും കുട്ടി വീടിന്റെ മുകളിൽ കള്ള് നിർമ്മിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പാത്രം പൊട്ടി താഴെ വീണപ്പോഴാണ് അന്ന് സംഭവം മറ്റുള്ളവർ അറിഞ്ഞത്.

ഇടുക്കി: നെടുങ്കണ്ടത്ത് സ്വന്തമായുണ്ടാക്കിയ കള്ളുമായി സ്കൂളിലെത്തി വിദ്യാർത്ഥി. കഞ്ഞിവെള്ളത്തിൽ നിന്ന് തയ്യാറാക്കിയ കള്ളുമായാണ് ഹൈസ്കൂൾ വിദ്യാർത്ഥി ക്ലാസിലെത്തിയത്. കുപ്പിയിൽ ഗ്യാസ് തിങ്ങി അടപ്പ് തെറിച്ച് പോയതോടെ പാനീയം ക്ലാസിലാകെ ഒഴുകി. വിദ്യാർത്ഥികളുടെ വസ്ത്രങ്ങളിലേക്കും ഇത് തെറിച്ചു. 

വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചു. കള്ളിന്റെ വിവരം സ്കൂളിലറിഞ്ഞെന്ന് മനസ്സിലായതോടെ കുട്ടി മുങ്ങി. ഇടുക്കി, നെടുങ്കണ്ടത്തെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ അധ്യാപകർ ആശങ്കയിലായി. ഇതോടെ കുട്ടിയെ തിരഞ്ഞ് അധ്യാപകർ വീട്ടിലെത്തി. 

എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് കൌൺസിലിംഗ് നൽകി. നേരത്തെയും കുട്ടി വീടിന്റെ മുകളിൽ കള്ള് നിർമ്മിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പാത്രം പൊട്ടി താഴെ വീണപ്പോഴാണ് അന്ന് സംഭവം മറ്റുള്ളവർ അറിഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്