സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

Published : Nov 21, 2019, 12:13 AM IST
സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

Synopsis

ബൈക്കില്‍ വരുന്ന വഴിയിൽ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി. എന്നാല്‍ വാഹനം നിര്‍ത്താതെ ഇവര്‍ ഓടിച്ച് പോന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 

തിരുവനന്തപുരം: വർക്കലയിൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ചെറുകുന്നം കണ്ണങ്കര വീട്ടിൽ നൗഷാദിന്റെ മകൻ അബ്ദുൽ സമദ് (16) ആണ് മരിച്ചത്. ബുധനാഴ്ച പകൽ മൂന്നിന് പാലച്ചിറ സ്കൂളിന് സമീപമാണ് അപകടം. 

ബൈക്കിന് പുറകിലിരുന്ന് സഞ്ചരിച്ച അബ്ദുൽ സമദിന്റെ മാതൃസഹോദരി പുത്രൻ നഹാൽ(14)നെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടശ്ശേരിക്കോണത്ത് നിന്നും പാലച്ചിറയിലേയ്ക്ക് വരുമ്പോഴാണ് അപകടം. 

ബൈക്കില്‍ വരുന്ന വഴിയിൽ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി. എന്നാല്‍ വാഹനം നിര്‍ത്താതെ ഇവര്‍ ഓടിച്ച് പോന്നു. ഇതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാക്കളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അബ്ദുൽ സമദ് മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ