കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Published : Dec 27, 2019, 10:18 PM IST
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Synopsis

സ്‌കൂള്‍ അവധിക്ക് മാതാവ് റംലയുടെ വീട്ടിലെത്തിയ ശാഹുല്‍ മുഹമ്മദ് പള്ളിയിലേക്ക് പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. 

കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോടഞ്ചേരി മുറമ്പാത്തി ഇടമുറിയില്‍ അഷ്റഫിന്റെ മകന്‍ ശാഹുല്‍ മുഹമ്മദ് (15) ആണ് മരിച്ചത്. പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  ബുധനാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ കാരാടി വട്ടക്കുണ്ട് ജുമാമസ്ജിദിനു മുന്‍വശത്തായിരുന്നു അപകടം. 

സ്‌കൂള്‍ അവധിക്ക് മാതാവ് റംലയുടെ വീട്ടിലെത്തിയ ശാഹുല്‍ മുഹമ്മദ് പള്ളിയിലേക്ക് പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാഹുല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ശാമില്‍, ശഹന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സഹപ്രവർത്തകനെതിരെ കേസ്, പോലീസ് കുറ്റപത്രം സമര്‍പിച്ചു
ദുരിതം തീരാതെ ഇടമലക്കുടി, രോ​ഗിയെ കൊടുംവനത്തിലൂടെ 4 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചു, സംഭവം ഇന്നലെ രാത്രി