ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Published : Aug 23, 2022, 07:16 PM ISTUpdated : Aug 23, 2022, 07:39 PM IST
ഡിഗ്രി പ്രവേശനത്തിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Synopsis

ഇന്ന് കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്...

കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മണിയൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. മണിയൂർ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പൻസറിക്ക് സമീപം പരേതനായ വിനോദിന്റെയും വടകര വാട്ടർ അഥോറിറ്റിയിൽ ജോലി ചെയ്യുന്ന ശ്രീകലയുടെയും മകൻ ശ്രീരാഗ് (18 )ആണ് മരിച്ചത്. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് പേരാമ്പ്ര റോഡ് അട്ടക്കുണ്ട് പാലം ചിറക്കര റോഡ് കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. 

തെരുവുനായ കുറുകെ ചാടിയതോടെയാണ് ബുളറ്റ്  നിയന്ത്രണ വിട്ടതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശ്രീരാഗ് ഇന്ന് കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സൈഡ് കൊടുക്കുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ചു; കാലിലൂടെ കയറിയിറങ്ങി സ്വകാര്യ ബസ്

 

തൃശ്ശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്‍റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന 'കിരൺ' എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി  ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. 

Read More : ഋതുമതിയെങ്കിൽ കല്യാണം കേസാകില്ല; മുഹമ്മദൻ നിയമത്തിലെ പ്രായപൂർത്തി മതിയെന്ന് ദില്ലി ഹൈക്കോടതി, പോക്സോ ബാധകമല്ല

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു