സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു

Published : Feb 25, 2020, 08:37 PM IST
സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു

Synopsis

സ്കൂള്‍ ബസിലെത്തിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. 

പേരാവൂര്‍: സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. കണ്ണൂരിലെ പേരാവൂര്‍ പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്‍റെയും റസീനയുടെയും മകന്‍ മുഹമ്മദ് റഫാനാ(5)ണ് മരിച്ചത്. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്. 

കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് 4.15-ഓടെയാണ് അപകടം. സ്കൂള്‍ ബസില്‍ വീടിന് സമീപത്തെ സ്റ്റോപ്പില്‍ വന്നിറങ്ങിയതാണ് റഫാനും സഹോദരന്‍ സല്‍മാനും. എതിര്‍വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്‍റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണ് അപകടമുണ്ടായത്. സല്‍മാന്‍, ഫര്‍സ ഫാത്തിമ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൊട്ടടുത്ത വീട്ടിൽ പോയി, കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
ശബരിമല സീസൺ: പമ്പ ഡിപ്പോയിൽ നിന്ന് ഒരു ദിവസം കെഎസ്ആർടിസി നേടുന്നത് 40 ലക്ഷം രൂപ വരുമാനം, സർവീസ് നടത്തുന്നത് 196 ബസുകൾ