
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. പുതിയങ്ങാടി സ്വദേശി വന്ദന (17) ആണ് മരിച്ചത്. വെസ്റ്റ് ഹിൽ റെയിൽവേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം. നടക്കാവ് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam