സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അഞ്ചാം ക്ലാസുകാരന്‍

By Web TeamFirst Published May 17, 2021, 9:41 AM IST
Highlights

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് സഹോദരിയും രണ്ടാം ക്ലാസുകാരിയുമായ ഹൈറ തന്റെ കമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

കോഴിക്കോട്: സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അഞ്ചാം ക്ലാസുകാരന്‍. കൊളത്തറ ആത്മ വിദ്യാസംഘം  യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും കൊളത്തറ സ്വദേശികളായ അജ്മല്‍-സൈനബ ദമ്പതികളുടെ മകനുമായ അമാന്‍. കെ യാണ് 2100 രൂപ എഐവൈഎഫ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ വാകസിന്‍ ചാലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് സഹോദരിയും രണ്ടാം ക്ലാസുകാരിയുമായ ഹൈറ തന്റെ കമ്മല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി റിയാസ് അഹമ്മദ് എടി പണം ഏറ്റുവാങ്ങി. സി പി നൂഹ്, ജംഷിര്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!