ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : Oct 03, 2022, 09:34 AM IST
ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Synopsis

ചേര്‍ത്തല ശ്രീനാരായണ ഗുരു കോളേജിലെ ഒന്നാം വര്‍ഷ ബിരുദ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്.

ചേര്‍ത്തല (ആലപ്പുഴ) : ആലപ്പുഴയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരയ്ക്കല്‍ ജീവന്റെ മകന്‍ ജിഷ്ണു (17) ആണ് കു ളത്തില്‍ മുങ്ങി മരിച്ചത്. തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര കവലയ്ക്ക് സമീപത്തെ പെരുംകുളത്തില്‍ ഞായറാഴ്ച രാവിലെ 11 ഓടെയാണ് അപകടം നടന്നത്. പുത്തനങ്ങാടിയിലെ അമ്മ വീട്ടിലെത്തിയ ജിഷ്ണു, ഒരു കിലോമീറ്ററോളം അകലെയുള്ള പെരുംകുളത്തില്‍, സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതാണ്. മുങ്ങിത്താണ ജിഷ്ണുവിനെ പരിസരവാസികളും മറ്റും ചേര്‍ന്ന് കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തല ശ്രീനാരായണ ഗുരു കോളേജിലെ ഒന്നാം വര്‍ഷ ബിരുദ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. അമ്മ: ജീവ. സഹോദരന്‍: ജിതിന്‍

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി