
പാലക്കാട്: പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ 18കാരനായ ഫർഹാനാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൂട്ടുക്കാരുമൊത്ത് ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്പോഴാണ് അപകടം. പുഴയിൽ മുങ്ങി ഫര്‍ഹാനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കൂട്ടുകാരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഫർഹാനെ വെള്ളത്തിൽ നിന്ന് കണ്ടെത്തിയത്.നാട്ടുകാരും തെരച്ചിൽ നടത്തി. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെരിന്തൽമണ്ണയിൽ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ് ഫർഹാൻ. പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam