
കൊല്ലം: കൂട്ടുകാർക്കൊപ്പം കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുനലൂർ വാളക്കോട് എൻ എസ് വി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദർശാണ് മരിച്ചത്. ഐക്കരക്കോണം പാറക്കടവിൽ രാവിലെ 11 മണിയോടെയാണ് സഹപാഠികൾക്കൊപ്പം ആദർശ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. നീന്താൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും മുങ്ങൽവിദഗ്ധരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രക്ഷികനായില്ല. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam