പുഴയിൽ കുളിക്കാനിറങ്ങവെ മുങ്ങിത്താഴ്ന്നു; ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥി മരിച്ചു

Published : Jul 05, 2020, 11:24 AM IST
പുഴയിൽ കുളിക്കാനിറങ്ങവെ മുങ്ങിത്താഴ്ന്നു; ചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥി മരിച്ചു

Synopsis

ആലിന്തറ കരുവൻപൊയിൽ പുത്തങ്ങൽ വാപ്പിനകത്ത് നിസാറിന്‍റെ  മകൻ മടവൂർമുക്ക് കുന്നത്ത് പള്ളി ദർസ്സ് വിദ്യാർത്ഥി സ്വാലിഹ്  (19) ആണ് മരിച്ചത്.

കോഴിക്കോട്: ഓമശ്ശേരി ആലിന്തറ  മാതോലത്തു കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങി അപകടത്തിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. ആലിന്തറ കരുവൻപൊയിൽ പുത്തങ്ങൽ വാപ്പിനകത്ത് നിസാറിന്‍റെ  മകൻ മടവൂർമുക്ക് കുന്നത്ത് പള്ളി ദർസ്സ് വിദ്യാർത്ഥി സ്വാലിഹ്  (19) ആണ് മരിച്ചത്.  

ഇന്ന് രാവിലെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മുങ്ങി താഴ്ന്ന സ്വാലിഹിനെ നാട്ടുകാർ ചേർന്ന് കരക്കെത്തിക്കുകയും തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ