
ഇടുക്കി: വീട്ടുവളപ്പിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ഇരട്ടയാറിനു സമീപം പള്ളിക്കാനത്താണ് കഴുത്തിൽ കയർ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചത്. പള്ളിക്കാനം കുന്നേൽ സിജിയുടെ മകൻ ജിസ് (13) ആണ് മരിച്ചത്. വീടിനു സമീപത്തെ കാപ്പിച്ചെടിയിൽ കയറിയപ്പോൾ തെന്നി വീണ് കഴുത്തിൽ കയർ കുടുങ്ങുകയായിരുന്നു. അപകടത്തിൽ കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു; ഒരാള്‍ക്ക് പരിക്ക്
മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചതാണ് മറ്റൊരു മരണ വാർത്ത. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊലപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശിയായ വിസ ഏജൻസിയുടെ സഹായികളെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് വീട്ടിൽ വിവരം ലഭിച്ചു. സൂരജിന് ഒപ്പമുണ്ടായിരുന്ന ചാലക്കുടി സ്വദേശിക്കും പരിക്കുണ്ട്. ഇയാൾ ആശുപത്രിയിലാണ്. അർമേനിയയിൽ നിന്ന് യൂറോപ്പിലേക്ക് മാറുന്ന വിസ സംബന്ധിച്ച കാര്യം ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam