
പാലക്കാട്: അപേക്ഷയിൽ ഒരു പൂജ്യം അധികമായതോടെ ഭാവി തുലാസിലായി വിദ്യാത്ഥിനി. പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശി വിസ്മയയാണ് അക്ഷയ കേന്ദ്രത്തിന്‍റെ പിഴവ് കാരണം സംവരണം ഉൾപ്പെടെ ആനുകൂല്യം നഷ്ടമാകുമെന്ന അവസ്ഥയിലായത്. പ്ലസ്ടുവിന് ശേഷം നഴ്സിങ് പ്രവേശനത്തിനായാണ് വിസ്മയ വരുമാന സ൪ട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്.
വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച സ൪ട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ വരുമാനം 66000 രൂപ. ഇതുമായി അക്ഷയ കേന്ദ്രത്തിലെത്തി എൽ ബി എസ് നഴ്സിങ് പ്രവേശന അപേക്ഷ പൂരിപ്പിച്ചു. പക്ഷേ അപേക്ഷയിൽ നൽകിയ വരുമാനം, ഒരു പൂജ്യം ചേ൪ത്ത് 6,60,000 രൂപയായി. അങ്ങനെ വരുമാനത്തിൽ ആറ് ലക്ഷം അധികമായി. ഇതാണ് വിസ്മയക്ക് വലിയ പ്രതിസന്ധിയായി മാറിയത്. പൂജ്യം അധികമായ പിഴവ് കണ്ടെത്തുമ്പോഴേക്കും തിരുത്തേണ്ട സമയവും കഴിഞ്ഞിരുന്നു.
അതേസമയം തെറ്റുപറ്റിയെന്ന് അക്ഷയ കേന്ദ്രം സമ്മതിക്കുന്നു. അപേക്ഷയുടെ പക൪പ്പ് വിദ്യാ൪ഥിക്ക് നൽകിയിരുന്നതായും തിരുത്താൻ സമയമുണ്ടായിരുന്നുവെന്നുമാണ് അക്ഷയ കേന്ദ്രം നൽകുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam