പനിയെ അവഗണിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി; പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

By Web TeamFirst Published Mar 14, 2019, 1:38 PM IST
Highlights

കല്ലറ എസ്എന്‍വിഎന്‍എസ്എസ് സ്കൂളിലെ പത്താംക്ലാസിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കടുത്ത പനിയും ശ്വാസം മുട്ടലിനെയും തുടര്‍ന്ന് കല്ലറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അതുല്യ. 

കോട്ടയം: കടുത്ത പനിയെ അവഗണിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ് വീണുമരിച്ചത്. 

കല്ലറ എസ്എന്‍വിഎന്‍എസ്എസ് സ്കൂളിലെ പത്താംക്ലാസിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കടുത്ത പനിയും ശ്വാസം മുട്ടലിനെയും തുടര്‍ന്ന് കല്ലറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അതുല്യ. 

പരീക്ഷ എഴുതാന്‍ മാതാവിനും സഹോദരനുമൊപ്പമാണ് അതുല്യ സ്കൂളിലെത്തിയത്. പരീക്ഷയ്ക്ക് ശേഷം അസുഖം കൂടിയതിനെ തുടര്‍ന്ന് അതുല്യയെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് നടക്കും. 

click me!