മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു

Published : Sep 15, 2022, 08:47 PM ISTUpdated : Sep 15, 2022, 08:51 PM IST
മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു

Synopsis

വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നാണ് അഭയയുടെ വീട്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ക്കയറി കോളേജ് വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. മുറിയില്‍ ഉറങ്ങുകയായിരുന്ന വിദ്യാഥിനി കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ്  കടിയേറ്റത്. കൈക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നാണ് അഭയയുടെ വീട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.  

കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങള്‍ക്ക് കുറുകെ ചാടി നാല് പേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടിയാണ് തെരുവ് നായ്ക്കള്‍ രണ്ടിടത്തും അപകടമുണ്ടാക്കിയത്. മാവൂരില്‍ ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്.മാവൂര്‍ കല്‍പ്പള്ളിയില്‍ ബൈക്കിന് കുറുകെ നായ ചാടി ചെറൂപ്പ് ചെട്ടിക്കടവ് സ്വദേശി ഷബീര്‍, അഭിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കൈക്കും കാലിനുമാണ് പരിക്ക്.

കോഴിക്കോട്- ഉള്ളിയേരി  സംസ്ഥാന പാതയിലാണ് തെരുവ് നായ ബൈക്കിന് കുറുകെ ചാടി മറ്റൊരു അപകടം ഉണ്ടായത്.അംജദ്, അമല്‍ മോഹന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ബാലുശേരി ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍. കൊയിലാണ്ടി ചെങ്ങോട്ട്കാവില്‍ റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ തെരുവ്നായ ആക്രമിക്കാന്‍ ശ്രമിച്ചു. ഓടി തൊട്ടടുത്ത കടയില്‍ കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാറ്ററി ഇളക്കി മാറ്റിയിട്ട മീൻ ലോറിയുടെ പിന്നിലെ ടയറുകൾ കത്തി, വൻ തീപിടുത്തം; ഫയർഫോഴ്സ് ഇടപെടലിൽ വൻ അപകടമൊഴിവായി
'ഞാൻ പ്രകാശൻ' മോഡൽ മോഷണം; തലസ്ഥാനത്ത് വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതായി, അന്വേഷിച്ചപ്പോൾ കുടുങ്ങിയത് വീട്ടുടമ