അഞ്ചലിൽ പടക്കം പൊട്ടിതെറിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്; പടക്കത്തിന്‍റെ ഉറവിടം കണ്ടെത്താൻ പൊലീസ്

By Web TeamFirst Published Aug 5, 2021, 9:12 PM IST
Highlights

വലതുകാലിന് ഗുരുതര പരുക്ക് പറ്റിയ മുനീര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ഏണ്ണപ്പനതോട്ടത്തില്‍ പടക്കം പൊട്ടിതെറിച്ച് വിദ്യാര്‍ത്ഥിയുടെ കാല്‍പാദത്തിന് ഗുരുതര പരുക്ക് പറ്റി. ഏരൂര്‍ സ്വദേശി മുനിറിനാണ് പരുക്കേറ്റത്. ബന്ധുക്കള്‍ക്ക്  ഒപ്പം ഏണ്ണപ്പനതോട്ടം കാണാന്‍ എത്തിയതായിരുന്നു പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുനീര്‍.

വലതുകാലിന് ഗുരുതര പരുക്ക് പറ്റിയ മുനീര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പന്നിയെ ഒടിക്കാന്‍ കുഴിച്ചിട്ടിരുന്ന പടക്കമാണ് പൊട്ടിതെറിച്ചതെന്ന്  സംശയിക്കുന്നു. പടക്കം എങ്ങനെ വന്നു എന്ന് കണ്ടെത്താനായി പൊലീസും വവനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി. വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!