മന്ത്രിയെ കാത്ത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾ വെയിലത്ത് ഒന്നരമണിക്കൂർ; അഞ്ച് പേർ കുഴഞ്ഞുവീണു

Published : Feb 18, 2023, 09:59 AM ISTUpdated : Feb 18, 2023, 10:00 AM IST
മന്ത്രിയെ കാത്ത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾ വെയിലത്ത് ഒന്നരമണിക്കൂർ; അഞ്ച് പേർ കുഴഞ്ഞുവീണു

Synopsis

ഇന്നലെ രാവിലെ 9 മണിക്കാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെങ്ങാനൂർ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പത്ത് മണിയോടെയാണ് എത്തിയത്. 

തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾ ഒന്നര മണിക്കൂർ വെയിലത്ത് നിൽക്കേണ്ടി വന്നു. ഇവരിൽ  അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞു വീണു. ഇന്നലെ രാവിലെ 9 മണിക്കാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷന് കീഴിലെ ആദ്യ ബാച്ച് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വെങ്ങാനൂർ ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പത്ത് മണിയോടെയാണ് എത്തിയത്. 

രാവിലെ 9 മണിക്ക് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ 8.30 ന് തന്നെ ഗ്രൗണ്ടിൽ വിദ്യാർത്ഥികളെ അണിനിരത്തിയിരുന്നു. വെയിൽ അടിച്ചു തുടങ്ങിയപ്പോൾ പതിയെ ഓരോരുത്തരായി അവശരായി. വിദ്യാർത്ഥികൾ കുഴഞ്ഞു വീണു തുടങ്ങി. മന്ത്രി എത്തുന്നതിനു മുൻപ് അഞ്ച് വിദ്യാർഥിനികൾ ആണ് കുഴഞ്ഞു വീണത്. തുടർന്ന് സ്ഥലത്ത് സജ്ജമാക്കിയിരുന്ന മെഡിക്കൽ സംഘം ഇവർക്ക് വേണ്ട പരിചരണം ഒരുക്കി. എന്നിട്ടും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്. 10 മണി കഴിഞ്ഞതോടെയാണ് മന്ത്രി ആൻ്റണി രാജു സ്ഥലത്ത് എത്തിയത്. തുടർന്ന് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളിൽ നിന്ന് മന്ത്രി അഭിവാദ്യം സ്വീകരിച്ചു. വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസ്, വിഴിഞ്ഞം സെന്റ് മേരീസ് എച്ച്. എസ്.എസ്, കോട്ടുകാൽ ഗവ. വി.എച്ച്.എസ് എന്നീ സ്കൂളുകളിൽ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി 175 എസ്.പി.സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. 
 

Read Also; വിശ്വനാഥനുമായി സംസാരിച്ച 6 പേരെ തിരിച്ചറിഞ്ഞു, പൊലീസ് ചോദ്യംചെയ്യൽ ; തടഞ്ഞുവെച്ചവരല്ലെന്ന് സൂചന

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം