കാശ് വാങ്ങിയിട്ട് ആർട്സ് ഡേ ഇല്ലെന്നോ? പ്രിൻസിപ്പാളിനെ പൂട്ടിയിട്ട് വിദ്യാർഥികൾ; പൊലീസെത്തി, ഒടുവിൽ തീരുമാനം

Published : Mar 31, 2022, 10:22 PM ISTUpdated : Mar 31, 2022, 10:23 PM IST
കാശ് വാങ്ങിയിട്ട് ആർട്സ് ഡേ ഇല്ലെന്നോ? പ്രിൻസിപ്പാളിനെ പൂട്ടിയിട്ട് വിദ്യാർഥികൾ; പൊലീസെത്തി, ഒടുവിൽ തീരുമാനം

Synopsis

ആർട്‌സ് ഡേ നടത്തുന്നതിന് ഓരോ സെമ്മിനും 300 രൂപ വച്ച് രണ്ട് സെമ്മിന് 600 രൂപ ഈടാക്കിയെന്നും ആർട്‌സ് ഡേ നടത്താൻ അനുവദിക്കുന്നില്ലെങ്കിൽ പണം തിരിച്ച് തരാനുള്ള മര്യാദയെങ്കിലും മാനേജ്‌മെന്റ് കാണിക്കണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം

ചങ്ങരംകുളം: കോളേജുകളിൽ ഉണ്ടാകുന്ന പലവിധ സംഘ‍ർഷങ്ങളും പ്രതിഷേധങ്ങളും കേരളം കണ്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായൊരു പ്രതിഷേധത്തിനാണ് ഇന്ന് മലപ്പുറത്തെ വളയംകുളം അസ്സബാഹ് കോളേജ് സാക്ഷ്യം വഹിച്ചത്. 600 രൂപയോളം ഈടാക്കിയിട്ട് ആർട്സ് ഡേ നടത്താത്തിനാൽ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് പൂട്ടിയിട്ടായിരുന്നു പ്രതിഷേധിച്ചത്. കോളേജ് അടക്കുന്ന അവസാന ദിവസമായിട്ടും ആ‍ർട്സ് ഡേ നടത്താത്തിൽ ആയിരുന്നു അവസാന വ‍ർഷ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.  ആർട്‌സ് ഡേ നടത്തുന്നതിന് ഓരോ സെമ്മിനും 300 രൂപ വച്ച് രണ്ട് സെമ്മിന് 600 രൂപ ഈടാക്കിയെന്നും ആർട്‌സ് ഡേ നടത്താൻ അനുവദിക്കുന്നില്ലെങ്കിൽ പണം തിരിച്ച് തരാനുള്ള മര്യാദയെങ്കിലും മാനേജ്‌മെന്റ് കാണിക്കണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. പൊലീസ് എത്തിയെങ്കിലും തടിച്ച് കൂടിയ 500 ഓളം വിദ്യാർത്ഥികൾ പിരിഞ്ഞ് പോവാതിരുന്നതോടെ ഏറെ നേരം കോളേജിൽ സംഘർഷാവസ്ഥ തുടർന്നു. ഒടുവിൽ പൊലീസിന്‍റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയി അനുകൂല തീരുമാനം നേടിയെടുത്ത ശേഷമാണ് വിദ്യാർഥികൾ പ്രതിഷേധം അവസാനിച്ചതും പ്രിൻസിപ്പളും അധ്യാപകരും കോളേജിന് പുറത്തെത്തിയതും.

സംഭവം ഇങ്ങനെ

വളയംകുളം അസ്സബാഹ് കോളേജിലാണ് വിദ്യാർത്ഥികളാണ് പ്രിൻസിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് പൂട്ടിയിട്ടത്. കോളജിൽ ആർട്‌സ് ഡേ നടത്താൻ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രിൻസിപ്പാളിനെയും അധ്യാപകരെയും കോളേജിനകത്ത് വിദ്യാർഥികൾ പൂട്ടിയിട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മാർച്ച് 31 കോളേജ് അടക്കുന്ന ദിവസമായതിനാൽ മിക്ക കോളേജിലും കോളേജ് ഡേ നടക്കുന്നുണ്ട്. തങ്ങൾക്ക് കോളേജ് അധികൃതർ ആർട്‌സ്‌ഡേ നടത്താൻ അനുമതി നൽകിയതാണെന്നും അവസാന ദിനത്തിൽ അനുമതി നിഷേധിച്ച് തങ്ങളെ വഞ്ചിക്കുകയാണ് മാനേജ്‌മെന്റെ ചെയ്തതെന്നും ആരോപിച്ചാണ് 500 ഓളം വരുന്ന അവസാന വർഷ വിദ്യാർത്ഥികൾ ക്യാമ്പസിന്റെ ഗൈറ്റ് അകത്ത് നിന്ന് പൂട്ടി പ്രതിഷേധം തുടങ്ങിയത്.

രണ്ട് ഗെയ്റ്റുകളും താഴിട്ട് പൂട്ടി വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെയും അധ്യാപകരെയും തടഞ്ഞ് വെക്കുകയായിരുന്നു. ആർട്‌സ് ഡേ നടത്തുന്നതിന് ഓരോ സെമ്മിനും 300 രൂപ വച്ച് രണ്ട് സെമ്മിന് 600 രൂപ ഈടാക്കിയെന്നും ആർട്‌സ് ഡേ നടത്താൻ അനുവദിക്കുന്നില്ലെങ്കിൽ പണം തിരിച്ച് തരാനുള്ള മര്യാദയെങ്കിലും മാനേജ്‌മെന്റ് കാണിക്കണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.

ചങ്ങരംകുളം സ്റ്റേഷനിലെ  എസ്‌ഐമാരായ രാജേന്ദ്രൻ, വിജയകുമാർ, ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി വിദ്യാർത്ഥികളോട് ഗെയ്റ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ഗൈറ്റ് തുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ആയിരുന്നു വിദ്യാർത്ഥികൾ. തുടർന്ന് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ഗെയ്റ്റ് ചാടിക്കടന്ന് പൂട്ട് തല്ലിപ്പൊളിക്കുകയായിരുന്നു. തടിച്ച് കൂടിയ 500 ഓളം വിദ്യാർത്ഥികൾ പിരിഞ്ഞ് പോവാതിരുന്നതോടെ ഏറെ നേരം കോളേജിൽ സംഘർഷാവസ്ഥയിലായി. ഏറെ നേരം കഴിഞ്ഞും വിദ്യാർത്ഥികൾ കോളേജിൽ തന്നെ സമരവുമായി തുടരുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിൽ ശനിയാഴ്ച കോളേജ് ഡെ നടത്താനുള്ള അനുമതി വാങ്ങിച്ചാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്