
പാലക്കാട്: പാലക്കാട് ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് ഒഴുക്കിൽപെട്ടത്. തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലത്തൂര്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി പുഴയിൽ തെരച്ചില്‍ നടത്തിവരികയാണ്. വിദ്യാർത്ഥിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam