വിദ്യാര്‍ത്ഥിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

Published : Dec 26, 2019, 08:28 PM ISTUpdated : Dec 26, 2019, 09:26 PM IST
വിദ്യാര്‍ത്ഥിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

വീട്ടില്‍ നിന്ന് കളിക്കാനെന്ന് പറഞ്ഞിറങ്ങിയ അന്‍സിലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വാവാട് ജുമാമസ്ജിദിന്റെ മുറ്റത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാര്‍ത്ഥിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് പുത്തന്‍പുറത്ത് അബ്ദുല്‍റഊഫിന്റെ മകന്‍ മുഹമ്മദ് അന്‍സിൽ(ഏഴ്)ആണ് മരിച്ചത്. പരപ്പന്‍പൊയില്‍ രാരോത്ത് യുപി സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് അൻസിൽ. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. 

വീട്ടില്‍ നിന്ന് കളിക്കാനെന്ന് പറഞ്ഞിറങ്ങിയ അന്‍സിലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വാവാട് ജുമാമസ്ജിദിന്റെ മുറ്റത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മയ്യത്ത് നമസ്‌കാരം വെള്ളിയാഴ്ച വാവാട് ജുമാമസ്ജിദില്‍ നടക്കും. മാതാവ്: നസ്‌ലി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം
എല്ലാം റെഡിയാക്കാം, പരിശോധനയ്ക്ക് വരുമ്പോൾ കാശായി ഒരു 50,000 കരുതിക്കോ; പഞ്ചായത്ത് ഓവര്‍സിയര്‍ എത്തിയത് വിജിലൻസിന്‍റെ കുരുക്കിലേക്ക്