പാഠ്യേതര പ്രവർത്തനമായി, ഓണത്തിന് ഒരു വട്ടിപൂവ്, പണം കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കരുതല്‍

Published : Aug 25, 2023, 02:34 PM IST
പാഠ്യേതര പ്രവർത്തനമായി, ഓണത്തിന് ഒരു വട്ടിപൂവ്, പണം കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കരുതല്‍

Synopsis

കൃത്യമായ പരിചരണത്തിൽ നൂറുമേനി വിളവ്. സ്കൂളിലെ പൂക്കള മത്സരത്തിന് കുറച്ച് എടുക്കും. വിപണി വിലയ്ക്ക് തന്നെ ആവശ്യക്കാർക്ക് വില്പനയും നടത്തും

ചിറ്റൂര്‍: പൂക്കളത്തിന് വേണ്ട പൂക്കൾ കൃഷി ചെയ്ത് വിപണിയിലേക്ക് എത്തിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. ചിറ്റൂർ ഗവൺമെൻറ് വിക്ടോറിയ ഗേൾസ് സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി പൂ കൃഷി തുടങ്ങിയത്. ഓണത്തിന് ഒരു വട്ടിപൂവ്. പാഠ്യേതര പ്രവർത്തനങ്ങൾ എന്താവണം എന്ന് ആലോചിച്ചപ്പോൾ ഇവർക്ക് മറിച്ച് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.

പൂവിനുള്ള ക്ഷാമവും ഡിമാന്റും കണക്കിലെടുത്ത് ചെണ്ടുമല്ലി കൃഷി തുടങ്ങി. എൻഎസ്എസ് പ്രവർത്തിയുടെ ഭാഗമായ മല്ലികാരാമം. കൃത്യമായ പരിചരണത്തിൽ നൂറുമേനി വിളവ്. സ്കൂളിലെ പൂക്കള മത്സരത്തിന് കുറച്ച് എടുക്കും. വിപണി വിലയ്ക്ക് തന്നെ ആവശ്യക്കാർക്ക് വില്പനയും നടത്തും. പഠനത്തിന്റെ ഇടവേളകൾ കൃഷിയിടത്തിലേക്ക്. പൂക്കൾ വിറ്റ് കിട്ടുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കരുതലാണെന്ന് പ്രിൻസിപ്പല്‍ വിശദമാക്കുന്നു.

ഒരാഴ്ച ഇനി വിളവെടുപ്പിന്റെ തിരക്കിലാണ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. പൂ കൃഷിയിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട് ചെറു ധാന്യ കൃഷി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു