ബൈക്ക് സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Published : Oct 24, 2019, 07:07 AM ISTUpdated : Oct 24, 2019, 07:09 AM IST
ബൈക്ക് സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Synopsis

 ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും തെറിച്ച് റോഡിൽ വീണ ഒരു കുട്ടിയുടെ നട്ടെല്ലിന് ക്ഷതമേൽക്കുകയും മറ്റൊരാള്‍ടെ കൈവിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തു.

അമ്പലപ്പുഴ: ബൈക്കിടിച്ച് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇടിച്ച ബൈക്ക് നിർത്താതെ പോയി. നീർക്കുന്നം എസ് ഡി വി സ്കൂളിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥി വണ്ടാനം കാട്ടുംപുറം വീട്ടിൽ ദർവേശ് (12), എട്ടാം ക്ലാസ്സ് വിദ്യാർത്ഥി കാട്ടുപുറം വെളിയിൽ നാസിഫ് (13) എന്നിവരെയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയ പാതയിൽ വണ്ടാനം പെട്രോൾ പമ്പിന് വടക്കുഭാഗത്തു വെച്ചായിരുന്നു അപകടം. സുഹൃത്തുകളായ ദർവേശും, നാസിഫും സൈക്കിളിൽ വരുന്നതിനിടയിൽ  അമിത വേഗതയിൽ വന്ന ബൈക്ക് സൈക്കിളിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്നും തെറിച്ച് റോഡിൽ വീണ ദർവേശിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുകയും നാസിഫിന്റെ കൈവിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തു. ഇരുവരും പരിക്കേറ്റ് റോഡിൽ കിടക്കുന്നത് കണ്ട സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. നിർത്താതെ പോയ ബൈക്കിന് വേണ്ടി പുന്നപ്ര പോലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻസ്റ്റ​ഗ്രാമിൽ ബന്ധം സ്ഥാപിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി, പിണങ്ങിയപ്പോൾ യുവതിയുടെ സുഹൃത്തുക്കൾക്കയച്ചു, 19കാരൻ പിടിയിൽ
ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി