UC College Hostel : വൈകിട്ട് 6-ന് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണം, യുസി കോളേജിൽ വിചിത്ര ചട്ടം

Published : Dec 20, 2021, 08:56 PM ISTUpdated : Dec 20, 2021, 09:42 PM IST
UC College Hostel : വൈകിട്ട് 6-ന് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണം, യുസി കോളേജിൽ വിചിത്ര ചട്ടം

Synopsis

ഹോസ്റ്റല്‍ കര്‍ഫ്യൂ സമയം രാത്രി ഒമ്പതര വരെയാക്കാൻ 2019-ല്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിന്‍സിപ്പലാണെന്നും ഉത്തരവിലുണ്ട്. പല തവണ നിവേദനം നൽകിയിട്ടും മാനേജ്മെന്‍റ് ഇത് കണക്കിലെടുത്തില്ല. 

കൊച്ചി: ആലുവ യുസി കോളേജിന് മുന്നില്‍ രാത്രിയില്‍ റോഡ്  ഉപരോധിച്ച് വിദ്യാര്‍ഥിനികളുടെ സമരം. വൈകിട്ട് ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയപരിധി ആറ് മണിയില്‍ നിന്ന് ഒമ്പതര വരെയാക്കണം എന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്. ആലുവ - പറവൂർ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥിനികളെ കോളജേ് ഗേറ്റിലേക്ക് മാറ്റി. 

ഹോസ്റ്റല്‍ കര്‍ഫ്യൂ സമയം രാത്രി ഒമ്പതര വരെയാക്കാൻ 2019-ല്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിന്‍സിപ്പലാണെന്നും ഉത്തരവിലുണ്ട്. തുടര്‍ന്ന് നിരവധി തവണ സമയം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥിനികള്‍ സമരത്തിലേക്ക് തിരിഞ്ഞത്.

വീഡിയോ കാണാം:
 

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും