ഹോസ്റ്റൽ സമയം നീട്ടണം; ആലപ്പുഴ മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലും വിദ്യാർത്ഥിനികളുടെ രാത്രി സമരം

Published : Nov 17, 2022, 10:33 PM ISTUpdated : Nov 17, 2022, 11:18 PM IST
ഹോസ്റ്റൽ സമയം നീട്ടണം; ആലപ്പുഴ മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലും വിദ്യാർത്ഥിനികളുടെ രാത്രി സമരം

Synopsis

രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർത്ഥിനികളുടെ പ്രതിഷേധം. കർഫ്യൂ സമയം നീട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലും വിദ്യാർത്ഥിനികൾ രാത്രി സമരം തുടങ്ങി. രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർത്ഥിനികളുടെ പ്രതിഷേധം. കർഫ്യൂ സമയം നീട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. 

ഇതേ ആവസ്യവുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദ്ദേശത്തിനെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഇന്നലെ രാത്രി പ്രതിഷേധിച്ചത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വിഷയത്തില്‍ വിദ്യാർത്ഥി പ്രതിനിധികളുമായി വൈസ് പ്രിൻസിപ്പാൾ ഇന്ന് ചർച്ച നടത്തിയെങ്കില്‍ തീരുമാനം ഒന്നുമായില്ല. പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്നമാണെന്ന് വനിതാ കമ്മീഷന്‍ പ്രതികരിച്ചിരുന്നു. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. അടുത്ത സിറ്റിംഗിൽ മെഡിക്കൽ കോളജ് അധികൃതരെ കേൾക്കും. ആൺ - പെൺ വിവേചനമില്ലാതെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണം. മറ്റ് കോളേജുകളിൽ സമയ നിയന്ത്രണം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. 
 

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ