തെളിഞ്ഞ കാലാവസ്ഥയില്‍ ഇടിമിന്നൽ; ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്

Published : Jun 07, 2024, 05:33 PM IST
തെളിഞ്ഞ കാലാവസ്ഥയില്‍ ഇടിമിന്നൽ; ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്

Synopsis

തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ കോട്ടയത്തെ ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. 

തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു. 

ഓടുന്ന കാറിൽ തീപിടിച്ച് വീണ്ടും മരണം! ഓടുന്ന കാറിന് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..

'ഡ്രീം ​ഗേൾ' കണ്ട് പ്രചോദനമായി, പെൺശബ്ദത്തിൽ പറ്റിച്ച് 80,000 തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ