ഓടിക്കൊണ്ടിരുന്ന ലോറിയിലേക്കും വൈദ്യുതി ലൈനിലേക്കും മരം വീണു; സമീപത്ത് നിന്ന വിദ്യാർത്ഥിക്കും പരിക്ക്

Published : Jun 07, 2024, 04:29 PM ISTUpdated : Jun 07, 2024, 10:02 PM IST
ഓടിക്കൊണ്ടിരുന്ന ലോറിയിലേക്കും വൈദ്യുതി ലൈനിലേക്കും മരം വീണു; സമീപത്ത് നിന്ന വിദ്യാർത്ഥിക്കും പരിക്ക്

Synopsis

അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു.

മലപ്പുറം: മലപ്പുറം പന്തല്ലൂർ കടമ്പോട് ഓടുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളിൽ പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു. അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. തകര്‍ന്നു വീണ വൈദ്യുത  പോസ്റ്റിന്‍റെ ഭാഗം  കാലില്‍ വീണാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂർ നേരമാണ് ഗതാഗതം മുടങ്ങിയത്. തുടർന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം, വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ സംഘർഷം
ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ