ഇടമലക്കുടിക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയ സബ് കളക്ടറും സംഘവും കാട്ടില്‍ കുടുങ്ങി

By Web TeamFirst Published Mar 12, 2019, 1:57 AM IST
Highlights

റോഡുകളില്‍ ചളി നിറഞ്ഞതോടെ വാഹനം തെന്നിമാറി. ജീവനക്കാരുടെ നേതൃത്വത്തില്‍ വാഹനം കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തായി കാട്ടാനയെത്തിയത് ആശങ്കയുണ്ടാക്കി. 

ഇടുക്കി: വോട്ടിംങ്ങ് യന്ത്രം പരിചയപ്പെടുത്തി മൂന്നാറിലേക്ക് മടങ്ങിയ സബ് കളക്ടറടറും സംഘവും കാട്ടില്‍ കുടുങ്ങി. കനത്ത മഴയില്‍ വാഹനം കയറാതെ വന്നതാണ് സംഘം കാട്ടില്‍ അകപ്പെടാന്‍ കാരണം. ശനിയാഴ്ച രാവിലെ 8.30 തോടെയാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജ്, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി എന്നിവരടങ്ങുന്ന സംഘം ഇടമലക്കുടിയിലെത്തിയത്. 

ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസിലാക്കുന്നതിനും വോട്ടിംങ്ങ് യന്ത്രം പരിജയപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. ഇടലിപ്പാറകുടി, ഷെഡുകുടി, സൊസൈറ്റിക്കുടി, ഗൂഡല്ലാര്‍ കുടി, ആണ്ടവന്‍ കുടി എന്നിവിടങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം വൈകുന്നേരം 5 ന് മൂന്നാറിലേക്ക് പുറപ്പെട്ടെങ്കിലും കനത്തമഴ തിരിച്ചടിയായി. 

ഇടമലക്കുടി പഞ്ചായത്ത് വാഹനത്തിലാണ് സംഘം മൂന്നാറിലേക്ക് തിരിച്ചത്. റോഡുകളില്‍ ചളി നിറഞ്ഞതോടെ വാഹനം തെന്നിമാറി. ജീവനക്കാരുടെ നേതൃത്വത്തില്‍ വാഹനം കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തായി കാട്ടാനയെത്തിയത് ആശങ്കയുണ്ടാക്കി. ഇവരോടൊപ്പമെത്തിയ കുടിനിവാസികളാണ് ആനയെ നേരില്‍ കണ്ടത്. രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ രാത്രി 8.30 തോടെയാണ് വാഹനങ്ങള്‍ മൂന്നാറിലെത്തിക്കാന്‍ സാധിച്ചത്. 

click me!