സുഭിക്ഷ കേരളം പദ്ധതിയിലൂടെ പരമ്പരാഗത കൃഷി തിരികെ എത്തിക്കാന്‍ ദേവികുളം ഗ്രാമ പഞ്ചായത്ത്

Web Desk   | Asianet News
Published : May 30, 2020, 02:54 PM IST
സുഭിക്ഷ കേരളം പദ്ധതിയിലൂടെ പരമ്പരാഗത കൃഷി തിരികെ എത്തിക്കാന്‍ ദേവികുളം ഗ്രാമ പഞ്ചായത്ത്

Synopsis

കൃഷി വകുപ്പിന്റെ സഹകരണത്തോടെ ദേവികുളം സാന്‍റോസ് കുടിയില്‍ നൂറേക്കര്‍ വരുന്ന സ്ഥലത്ത് റാഗി കൃഷിയ്ക്ക് തുടക്കം കുറിച്ചു. 

മൂന്നാര്‍: സുഭിക്ഷ കേരളം പദ്ധതിയിലൂടെ ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത കൃഷികള്‍ തിരികെ എത്തിക്കുകയാണ് ദേവികുളം ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും. ഇതിന്‍റെ ഭാഗമായി ദേവികുളം സാന്‍റോസ് കുടിയില്‍ നൂറേക്കര്‍ റാഗി കൃഷിക്ക് തുടക്കം കുറിച്ചു. 

വരാനിരിക്കുന്ന വറുതിയുടെ കാലത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഇല്ലാതായികൊണ്ടിരിക്കുന്ന ആദിവാസി സമൂഹത്തിന്‍റെ പരമ്പരാഗത കൃഷി രീതികള്‍കൂടി തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ദേവികുളം ഗ്രാമ പഞ്ചായത്ത്. 

ഇതിന്റെ ഭാമായി കൃഷി വകുപ്പിന്റെ സഹകരണത്തോടെ ദേവികുളം സാന്‍റോസ് കുടിയില്‍ നൂറേക്കര്‍ വരുന്ന സ്ഥലത്ത് റാഗി കൃഷിയ്ക്ക് തുടക്കം കുറിച്ചു. റാഗി കൃഷിയ്ക്ക് പുറമേ ഇരുനൂറേക്കര്‍ സ്ഥലത്ത് പച്ചക്കറിളും സമൃദ്ധമായി വിളയിക്കുന്നതാണ് പദ്ധതി. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച വിത്ത്, എം എല്‍ എ എസ് രാജേന്ദ്രനില്‍ നിന്ന് കര്‍ഷകയായ ശാരദ ഏറ്റുവാങ്ങി കൃഷിയിക്ക് തടക്കം കുറിച്ചു. 

വര്‍ഷങ്ങളായി തരിശ് കിടന്ന മുന്നേറേക്കറോളം വരുന്ന സ്ഥലം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷി യോഗ്യമാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്‌കുമാര്‍, കൃഷി ഓഫീസര്‍ കെ ഡി ബിജു പൗള്‍രാജ് എന്നിവര്‍ കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങളും നിര്‍ദ്ദേശവും നല്‍കി ഒപ്പമുണ്ട്.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തി; 2 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
'ഒളിവിൽ പോയപ്പോൾ പോലും ഞങ്ങളെ സേഫാക്കിയവൻ, പക്ഷേ ഇപ്പോൾ കഴിയില്ല'; തന്റെ പ്രിയപ്പെട്ട കാർ വിൽക്കുന്നുവെന്ന് പച്ചവീട് പ്രശ്നേഷ്