വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചു, ഉച്ചമുതൽ വയറിളക്കവും ഛര്‍ദിയും, എറണാകുളം മെഡിക്കൽ കോളേജിലെത്തിയത് 12 പേര്‍

Published : Apr 18, 2025, 01:09 PM IST
 വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചു, ഉച്ചമുതൽ വയറിളക്കവും ഛര്‍ദിയും, എറണാകുളം മെഡിക്കൽ കോളേജിലെത്തിയത് 12  പേര്‍

Synopsis

ഭക്ഷ്യ വിഷബാധ- 12 അതിഥി തൊഴിലാളികൾ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  

കളമശ്ശേരി : എറണാകുളത്ത് 12 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധ. ഇവരെ ഇന്നലെ രാത്രിയോടെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എട്ടരയോടെയാണ്  താലൂക്ക് ആശുപത്രിയിൽ നിന്ന് റഫര്‍ ചെയ്തതിനെ തുടർന്ന്  അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ  എത്തിയ രോഗികളായിരുന്നു ഇവർ. ഗുരുതരമായ വിഷബാധ സംശയിച്ച് മെഡിക്കൽ കോളേജിലേക്ക് വിടുകയായിരുന്നു.

ഇന്നലെ ഉച്ച മുതൽ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ബുദ്ധിമുട്ടുണ്ടായതെന്ന് രോഗികൾ അറിയിച്ചു. നിലവിൽ എല്ലാ രോഗികളുടെയും ആരോഗ്യനില ത്യപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഗണേഷ് മോഹൻ  അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു
3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു