നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസും  ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി.

തൃശ്ശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ പുഴയിൽ വീട്ടമ്മ ചാടിയതായി സംശയം. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാലത്തിന്‍റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് വീട്ടമ്മ പുഴയിൽ ചാടിയതെന്നാണ് വിവരം. പാലത്തിൽ നിന്നും അവിട്ടത്തൂർ സ്വദേശിനിയുടെതെന്ന് സംശയിക്കുന്ന ബാഗും ചെരിപ്പും കണ്ടെടുത്തിട്ടുണ്ട്.

നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി. നാട്ടുകാരുടെയും നേതൃത്വത്തിലും പുഴയിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആരെങ്കിലും മിസ്സിംങ് ആണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read More : ചാലിയാർ പുഴയിൽ ഹയർ സെക്കന്‍ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തിൽ മുങ്ങിയ നിലയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)