സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ, റിട്ട. എസ് പി ഹരിദാസ് അന്തരിച്ചു

Published : Dec 04, 2022, 02:04 PM ISTUpdated : Dec 04, 2022, 02:07 PM IST
സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ, റിട്ട. എസ് പി ഹരിദാസ് അന്തരിച്ചു

Synopsis

മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹരിദാസാണ്. 

കൊല്ലം : സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്പി എം ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. 1984 ൽ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ്, സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. അന്ന് തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: വസന്ത. മക്കൾ: ഡോ. രൂപ, ടിക്കു. സംസ്‌കാരം നാളെ.
 

ഒമാനില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പ്രചാരണം; നിഷേധിച്ച് പൊലീസ്

അടിമാലിയിൽ നിന്നും കാണാതായ ആദിവാസി പെൺകുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍
കോഴിക്കോട്ട് വീണ്ടും സൂര്യാതപം; ബൈക്ക് യാത്രികന് കൈക്കും കാലിനും പൊള്ളലേറ്റു