'ക്യാമ്പില്‍ പോയാല്‍ നായ്‍ക്കള്‍ക്ക് ആര് ഭക്ഷണം നല്‍കും'; സുനിത കൂട്ടിരിക്കുന്നത് നാൽപ്പതോളം നായ്‍ക്കള്‍ക്ക്

Published : Aug 11, 2019, 05:01 PM ISTUpdated : Aug 11, 2019, 05:13 PM IST
'ക്യാമ്പില്‍ പോയാല്‍ നായ്‍ക്കള്‍ക്ക് ആര് ഭക്ഷണം നല്‍കും'; സുനിത കൂട്ടിരിക്കുന്നത് നാൽപ്പതോളം നായ്‍ക്കള്‍ക്ക്

Synopsis

ആളുകള്‍ ഉപേക്ഷിച്ചതും പരിക്കേറ്റതുമായ നായ്ക്കളെ ദീര്‍ഘകാലമായി സുനിത സംരക്ഷിച്ച് വരികയാണ്. 

തൃശ്ശൂര്‍: നാൽപ്പതോളം നായ്ക്കളെ സംരക്ഷിക്കാനായി, ക്യാമ്പിലേക്ക് പോകാതെ വീട്ടിൽ കൂട്ടിരിക്കുകയാണ് തൃശൂർ തളിക്കുളം സ്വദേശികളായ സിന്‍റോയും സുനിതയും. പ്രദേശത്ത് വെള്ളം കയറിയതോടെ അയൽക്കാർ എല്ലാം ക്യാമ്പിലേക്ക് മാറിയെങ്കിലും നായ്‍ക്കള്‍ ഉള്ളതിനാല്‍ വീട്ടില്‍ തന്നെ തുടരുകയാണ് ഇവര്‍. 

ആളുകള്‍ ഉപേക്ഷിച്ചതും പരിക്കേറ്റതുമായ നായ്ക്കളെ ദീര്‍ഘകാലമായി സുനിത സംരക്ഷിച്ച് വരികയാണ്. സുഖമില്ലാത്ത നായ്‍ക്കളുള്ളതിനാല്‍ തങ്ങള്‍ ക്യാമ്പിലേക്ക് പോയാല്‍ അവര്‍ക്ക് ആര് ഭക്ഷണം നല്‍കുമെന്നതാണ് സുനിതയുടെ ദുഖം.  ക്യാമ്പിലേക്ക് പോയാല്‍ തങ്ങള്‍ക്ക് ഭക്ഷണം കിട്ടും എന്നാല്‍ നായ്‍ക്കള്‍ക്ക് ആര് ഭക്ഷണം നല്‍കുമെന്നും സുനിത ചോദിക്കുന്നു. വേറൊരു നിവൃത്തിയുമില്ലാത്തതിനാല്‍ ക്യാമ്പിലേക്ക് പോകുന്നില്ലെന്നാണ് സുനിത പറയുന്നത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ
ശ്രീരാഗിൻ്റെ വിരലിലെ പരിക്ക് കണ്ട സഹോദരി കൈയ്യോടെ പൊക്കി; രാത്രി വീടിനകത്ത് കയറി വീട്ടമ്മയെ വധിക്കാൻ ശ്രമിച്ചയാൾ പിടിയിൽ