കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് തലകീഴായി കെട്ടിത്തൂക്കി മർദനം: ഇരയായ കുട്ടിയുടെ അമ്മ മരിച്ചു

Published : Jun 11, 2026, 10:01 PM IST
Mortuary

Synopsis

പുനലൂർ വെട്ടിത്തിട്ടയിൽ വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിലെ ഇരയുടെ അമ്മ സുനിത (36) മരിച്ചു. ആമവാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന സുനിത, അടച്ചുറപ്പുള്ള ഒരു വീട്ടിൽ മക്കളോടൊപ്പം താമസിക്കണമെന്ന സ്വപ്നം ബാക്കിവെച്ചാണ് വിടവാങ്ങിയത്. മകന് നേരെയുണ്ടായ ക്രൂരമർദനത്തിന്റെ വാർത്തയറിഞ്ഞ് അവർ ഏറെ ദുഃഖിതയായിരുന്നു.

കൊല്ലം: പുനലൂർ വെട്ടിത്തിട്ടയിൽ വിദ്യാർത്ഥിയെ തലകീഴായി ഫാനിന്റെ ഹുക്കിൽ കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ ഇരയായ കുട്ടിയുടെ മാതാവ് സുനിത (36) മരിച്ചു. ആമവാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന സുനിത കഴിഞ്ഞ ദിവസം രാത്രിയിലാണ് മരിച്ചത്. അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ മക്കളുമൊത്ത് ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന സ്വപ്നം അവശേഷിപ്പിച്ചാണ് സുനിതയുടെ മടക്കം.

വീട്ടിലെ മോശം സാഹചര്യം മൂലമാണ് കുട്ടികളെ പിറവന്തൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സെൻ്ററിലാക്കിയത്. ബോയ്‌സ് ഹോമാണിത്. ഏപ്രിൽ 30-നാണ് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവം നടന്നത്. ആറാം ക്ലാസുകാരനായ കുട്ടി അഞ്ഞൂറ് രൂപ മോഷ്‌ടിച്ചെന്ന് ആരോപിച്ച് പാചകക്കാരനായ ലൈജു കുട്ടിയെ ഫാനിൻ്റെ ഹൂക്കിൽ തലകീഴായി കെട്ടിത്തൂക്കി മർദിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് കുട്ടി മർദനത്തിൻ്റെ വിവരം പറഞ്ഞത്. മെയ് ആദ്യമാണ് കുട്ടിയുടെ പിതാവ് സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്. സ്ഥാപനത്തിലെ സൂപ്രണ്ട് സന്തോഷ് മുൻപ് കുട്ടിയെ മുഖത്ത് മർദിച്ചതായും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. 

എന്നാൽ ലൈജുവിനെ ന്യായീകരിച്ചാണ് സ്ഥാപന ഉടമ പ്രിൻസ് രംഗത്തെത്തിയത്. വിരട്ടാൻ വേണ്ടി കാലിൽ കയർ കെട്ടുക മാത്രമാണ് ചെയ്തതെന്നും തലകീഴായി കെട്ടിത്തൂക്കി മർദിച്ചെന്നത് കളവാണെന്നും പ്രിൻസ് പ്രതികരിച്ചിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്‌തിരുന്നു. മകന് മർദനമേറ്റതറിഞ്ഞ് കിടപ്പുരോഗിയായിരുന്ന സുനിത ഏറെ ദുഃഖിതയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകൾ, മലപ്പുറത്തും കോഴിക്കോടുമായി മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
യുവാവിനെ തലയിൽ ചെങ്കല്ല് ഇട്ടുകൊന്ന കേസിലെ പ്രതി, എലിവിഷം അകത്ത് ചെന്ന് മരിച്ചു