പാലായിൽ സൂപ്പർ മാർക്കറ്റിൽ തീ പിടിത്തം; 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

By Web TeamFirst Published May 21, 2021, 10:44 AM IST
Highlights

വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂർ സിഗ്നൽ ജംഗ്ഷന് സമീപമുള കിടങ്ങൂർ ഹൈപ്പർ മാർക്കറ്റ് എന്ന സൂപ്പർ മാർക്കറ്റിൽ  തീ പിടുത്തമുണ്ടായത്. 

കോട്ടയം: പാലാ കിടങ്ങൂരിൽ  സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂർ സിഗ്നൽ ജംഗ്ഷന് സമീപമുള കിടങ്ങൂർ ഹൈപ്പർ മാർക്കറ്റ് എന്ന സൂപ്പർ മാർക്കറ്റിൽ  തീ പിടുത്തമുണ്ടായത്. 

സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത്  കിടങ്ങൂർ എസ്ഐയാണ്.  ഉടൻ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി.  കെട്ടിടത്തിന് മുകളിൽ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപെടുത്തി. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!