സപ്ലൈകോ ആലിൻ ഷെറിൻ എബ്രഹാമിന്റെ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ പ്രകാശനം ചൊവ്വാഴ്ച

Published : May 25, 2026, 06:26 PM IST
AAlin

Synopsis

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ 'ആലിൻ' ബ്രാൻഡ് നോട്ടുബുക്കുകൾ പുറത്തിറക്കുന്നു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പ്രകാശനം നിർവഹിക്കുന്ന ചടങ്ങിൽ ആലിന്റെ മാതാപിതാക്കളെ ആദരിക്കും.

തിരുവനന്തപുരം: സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 30ന് നിർവഹിക്കും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്.

മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകുന്ന ചടങ്ങിൽ ആലിനിൻറെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും. ടിജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം. യു ബിജു തുടങ്ങിയവർ പങ്കെടുക്കും. നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ച തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോയുമായി തുരുത്ത് നസീറെത്തും, മീൻ കച്ചവടം പോലെ പാസഞ്ചർ ഓട്ടോയിൽ കറക്കം, ചെറുപൊതികളിലാക്കി വിറ്റത് കഞ്ചാവ്; വീണ്ടും പിടിയിൽ
രാത്രിയില്‍ സംഭവിച്ചതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല, ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം