ഓട്ടോയുമായി തുരുത്ത് നസീറെത്തും, മീൻ കച്ചവടം പോലെ പാസഞ്ചർ ഓട്ടോയിൽ കറക്കം, ചെറുപൊതികളിലാക്കി വിറ്റത് കഞ്ചാവ്; വീണ്ടും പിടിയിൽ

Published : May 25, 2026, 05:57 PM IST
ganja seized in kochi

Synopsis

തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു.

കൊച്ചി: ആലുവ തുരുത്തിൽ കഞ്ചാവ് വില്പനക്കാരൻ പിടിയിൽ. തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ 59)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്. തുരുത്ത് ഭാഗത്ത് ഓട്ടോറിക്ഷയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. പാസഞ്ചർ ഓട്ടോറിക്ഷയിൽ തുരുത്ത് ഭാഗത്ത് പല സ്ഥലങ്ങളിലായി കൊണ്ട് നടന്ന് വില്പന നടത്തുകയാണ് ഇയാളുടെ രീതി.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്നു നസീർ. ആലുവ - നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയില്‍ സംഭവിച്ചതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല, ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
മന്തിക്കടയില്‍ ജോലിക്ക് കയറിയ ദിവസം തന്നെ പണികൊടുത്തു, കാല്‍ ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍