
കോഴിക്കോട്: ബൈക്ക് നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കായണ്ണ, നരിനട സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ കൂട്ടാലിടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
സിദ്ധാര്‍ത്ഥ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയോടെ സമീപത്തെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ട വാഹനം കണ്ടത്. പിന്നീട് ഇതിന് സമീപത്തായി സിദ്ധാര്‍ത്ഥിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ആളൊഴിഞ്ഞ ഭാഗമായതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam