
മാന്നാർ: കുട്ടമ്പേരുർ ആറിന്‍റെ സർവ്വേ നിലച്ചതോടെ നാലുകോടിയുടെ നവികരണ പദ്ധതി നഷ്ടപ്പെടും. കുട്ടമ്പേരൂർ ആറിന്‍റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ നിദ്ദേശമനുസരിച്ച് ആറ് അളന്നു തിരിച്ച് നിർണ്ണയം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സർവ്വേയർ സി അജിത് കുമാറിനെ നാഷണൽ ഹൈവേ യിലേക്ക് മാറ്റിയത്. ഇതോടെ സര്‍വ്വേ നിലച്ചിരിക്കുകയാണ്.
ആറിന്‍റെ ആഴവും വീതിയും വർദ്ധിപ്പിക്കുന്നതിനായി ആർ ഐ ഡി എഫ് പദ്ധതിയിൽ നാലുകോടി രൂപ അനുവദിച്ചിട്ടുള്ളതാണ്. സർക്കാർ നിർദ്ദേശ പ്രകാരം ആറ് അളന്ന് തിരിക്കുന്നതിനായി രണ്ട് സർവ്വേയറുമാരെ നിയോഗിച്ചിരുന്നു. എന്നാല്‍ സർവ്വേയർ സി.അജിത്കുമാർ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ അജിത് കുമാറിനെ നാഷണല്‍ ഹൈവേയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ആറിന്‍റെ അളവ് സംബന്ധിച്ച പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കും. ഈ സീസണിൽ തന്നെ ആർ ഐ ഡി എഫ് പണി നടക്കാതെ വന്നാൽ നബാർഡിന്‍റെ ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam