ആലപ്പുഴയിൽ സ്റ്റേഷനറി കടയിൽ കയറി മോഷണം നടത്തി, സിസിടിവി നശിപ്പിച്ചെങ്കിലും പ്രതി പിടിയിലായി

Published : Jun 10, 2025, 07:23 PM IST
ARREST

Synopsis

സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കും നശിപ്പിച്ച ശേഷമാണ് പ്രതി കടന്നുകളഞ്ഞത്

ആലപ്പുഴ: രാമങ്കരി ജങ്ഷനിലുള്ള അഞ്ചിൽ സ്റ്റോഴ്സ് എന്ന കടയിൽ കയറി സ്റ്റേഷനറി സാധനങ്ങളും പണവും അപഹരിച്ച കേസിലെ പ്രതിയായ കളർകോട് സ്വദേശി അനിൽകുമാറിനെ (സുഭാഷ് - 35) രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന് ശേഷം കടയിലെ സി സി ടി വി കാമറകളും ഹാർഡ് ഡിസ്കും നശിപ്പിച്ച ശേഷമാണ് പ്രതി കടന്നു കളഞ്ഞത്. നിരവധി മോഷണ കേസിലെ പ്രതിയായ സുഭാഷിനെ പുലര്‍ച്ചെ സ്വന്തം വീട്ടിൽ നിന്നും രാമങ്കരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ജയകുമാര്‍, ജി എസ് ഐ ബൈജു, ജി എ എസ് ഐ പ്രേംജിത്ത്, ജി എ എസ് ഐ ലിസമ്മ, സി പി ഒ മാരായ നൗഫൽ, ജോസഫ്, പ്രശാന്ത് അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു