പൊട്ടക്കിണറ്റിൽ പുരുഷന്റെ മൃതദേഹം; കണ്ടെത്തിയത് സമീപത്ത് നിന്ന് കാണാതായ വ്യക്തിക്കായി തിരച്ചിൽ നടത്തുന്നതിനിടെ

Published : Jun 10, 2025, 04:35 PM ISTUpdated : Jun 10, 2025, 05:47 PM IST
death

Synopsis

ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം എഴുകോൺ കൈതക്കോടാണ് സംഭവം.

കൊല്ലം: കൊല്ലം എഴുകോൺ കൈതക്കോട് പൊട്ടക്കിണറ്റിൽ മൃതദേഹം കണ്ടെത്തി. ഒഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് കാണാതായ വ്യക്തിക്ക് വേണ്ടി തിരച്ചിൽ നടക്കുന്നതിനിടെയാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

ഇടവട്ടം സ്വദേശി മണിയെ (58 ) ആണ് കഴിഞ്ഞ മാസം 24 മുതല്‍ കാണാതായത്. സിപിഎം പൊരിയിക്കൽ ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് മണി. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.  പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്. മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു